Saturday, November 08, 2014

GURUKULA BOTANICAL GARDEN - PERIYA - WAYANAD


2 comments:

  1. Satheesh Kumar
    Yesterday ·


    വയനാട് പേരിയയിലെ വൂൾഫ്ഗാങ്ങ് (Wolfgang Theuerkauf) സായിപ്പ് അന്തരിച്ചു
    അര നൂറ്റാണ്ട് മുൻപ് വയനാട്ടിലെത്തി പശ്ചിമഘട്ടത്തിന്റെ ഹരിത സമൃദ്ധിയാൽ വശീകരിക്കപ്പെട്ട് വയനാട്ടിൽ താമസമാക്കിയ ജർമൻ വംശജനാണ് പേരിയ സായിപ്പ് എന്ന് എളുപ്പത്തിൽ പറഞ്ഞു പോന്ന ഈ ജൈവ മനുഷ്യൻ
    വയാനാട്ടിലെ പേരിയയിൽ അദ്ദേഹം സ്ഥാപിച്ച ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ അത്ഭുതമാണ്
    നിശ്ചയ ദാർഡിയവും സ്ഥിരോത്സാഹവുമുള്ള ഒരു മനുഷ്യന് അവന്റെ ജീവിതം കൊണ്ട് അത്ഭുതങ്ങൾ കാണിക്കാം എന്ന് തെളിവുനൽകുന്ന ഒരിടമാണ് ഏകദേശം അൻപത്തി അഞ്ച് ഏക്കറോളം വരുന്ന അദ്ദേഹത്തിൻറെ ഗുരുകുലം ..
    അത്യപൂര്വവും വംശനാശം വന്നു തുടങ്ങിയതുമായ ഓർക്കിഡുകൾ അടക്കം രണ്ടായിരത്തിലധികം പശ്ചിമ ഘട്ട സസ്യ ഇനങ്ങളുടെ സംരക്ഷകനാണ് ശ്രീ വൂൾഫ് ഗാങ്ങ്
    പൂക്കൾ ,ചെടികൾ ,പാംബുകൾ ,ചിത്രശലഭങ്ങൾ ,ചെറു മൃഗങ്ങൾ തുടങ്ങി ആ തോട്ടത്തിൽ ഇല്ലാത്തതൊന്നുമില്ല
    അതിശാന്തമായ തന്റെ കൃഷിയിടത്തിൽ അദ്ദേഹം നയിച്ചുപോന്ന ലളിത ജീവിതം ഒരു പാട് ത്യാഗങ്ങൾ ആവശ്യപ്പെടുന്നതും ,ആരിലും അസൂയ ഉണർത്തുന്നതും ആയ ഒന്നായിരുന്നു
    വൈറ്റിലി (whitely )അവാർഡ് അടക്കമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിസ്തരിക്കാൻ ഇപ്പോൾ മിനക്കെടുന്നില്ല ..
    പ്രകൃതിയോട് സഹകരിച്ചും ഭൂമിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിച്ചു പോന്ന മഹത്തായ ആ മനുഷ്യന്റെ ഓർമകൾക്ക് മുന്നിൽ ഞാൻ വിനീതനാവുന്നു ..
    ലീലാമ്മയുടെയം മക്കളുടെയും അദ്ദേഹത്തിനെ സ്നേഹിക്കുന്ന ആയിരക്കണക്കായ മറ്റ് ആളുകളുടെയും ദുഖത്തിൽ ഞാൻ പങ്കു ചേരുന്നു
    പ്രിയ ശിഷ്യ സുപ്രഭക്ക് ഗുരുകുലത്തെ കൂടുത്തൽ കരുത്തോടെ മുന്നോട്ടു കൊണ്ട് പോകാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ച അറിവുകളും ശീലങ്ങളും തുണയാവട്ടെ എന്ന് എന്റെ പ്രാർത്ഥന ..

    ReplyDelete

ನೀಲಕಂಠನ