Thursday, July 12, 2018

വൈദ്യത്തിന്റെ സ്‌മൃതി സൗന്ദര്യം




































 " പിന്നെ  ഗുരുഃപ്രോക്തമൊക്കെ നന്ന് . പക്ഷെ,  ഇരുപത്തെട്ടു വയസിൽ  ആന്ദ്രേ വെസാലിയാസ് (Andreas Vesalius) ശവശരീരം  കീറി മുറിച്ച്  ഏഴു വാല്യങ്ങളുള്ള അനാട്ടമി പുസ്തകം ( de Humani corporis Fabrica) എഴുതാതിരുന്നെങ്കിൽ , ഇഗ്ളീഷുകാരനായിരുന്ന  വില്യം ഹാർവി ( William Harvey 1578-1657 )  രക്ത ചംക്രമണത്തെക്കുറിച്ചും ഹൃദയപ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കാതിരുന്നെങ്കിൽ , ജർമ്മൻ കാരനായിരുന്ന  യൂജിൻ ബ്ള്യുലർ (Paul Eugen Bleuler 1857-1939 )  മാനസികരോഗങ്ങളുടെ വർഗീകരണം നടത്തിയില്ലായിരുന്നെങ്കിൽ , സർവരും പുച്‌ഛിച്ചു തള്ളിയിരുന്നു ജർമ്മൻ സൈക്യാട്രിസ്റ്റായിരുന്ന ഹാൻസ് ബർഗർ (Hans Berger) മസ്തിഷ്ക തരംഗങ്ങളെ രേഖപ്പെടുത്തിയില്ലായിരുന്നെങ്കിൽ(EEG - Electro encephalogram)  , തിളച്ചു മറിയുന്ന ഹൈഡ്രോ ക്ളോറിക് ആസിഡിൽ  വളരാനും ആമാശയത്തിലും കുടലിലും വ്രണമുണ്ടാക്കാനും പോന്ന  ബാക്ടീരിയയുണ്ടെന്ന് (Helico bacter Pylori)   സകല സംശയക്കാരെയും വിഗണിച്ച് കൊണ്ട് ഒരു ആസ്ട്രേലിയക്കാരൻ  ബാരി ജെയിൻസ് മാർഷൽ ( Barry James Marshal ,1951) കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ  ആധുനിക വൈദ്യം കോസിലെ ഹിപ്പോക്രട്ടിസിന്റെയും ( Hippocratus of Cos 460-370 bc)    ഗ്രീക്ക്  വൈദ്യനായിരുന്ന ഗാലന്റെയും ( Galen of Pergamon AD 129-216) വാദങ്ങൾ അനിഷേധ്യമായി ഇന്നും പഠിപ്പിച്ചെനെ. ചലനമാണ്  ജീവന്റെ ലക്ഷണം . എന്ന് നിശ്ചലമാകുന്നോ അന്ന് നാശവും തുടങ്ങുന്നു "

No comments:

Post a Comment